Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.പി.എസ്.ടി റാങ്ക്...

എൽ.പി.എസ്.ടി റാങ്ക് പട്ടിക ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കും

text_fields
bookmark_border
തിരുവനന്തപുരം: പതിനാല് ജില്ലകളിലേക്കുമുള്ള എൽ.പി സ്കൂൾ അധ്യാപക റാങ്ക് പട്ടിക ജൂൺ ഒന്നിന് പി.എസ്.സി പ്രസിദ്ധീകരിക്കും. പല ജില്ലകളിലും റാങ്ക് ലിസ്റ്റ് റദ്ദായിട്ട് രണ്ടുവർഷത്തോളമായി. അതുകൊണ്ടുതന്നെ ഭൂരിഭാഗം ജില്ലകളിലും താൽക്കാലികാടിസ്ഥാനത്തിലാണ് നിലവിൽ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഇത്തവണ ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക വിപുലീകരിക്കണമെന്നാണ്​ ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ, ഉദ്യോഗാർഥികളുടെ ആവശ്യം പി.എസ്.സി മുഖവിലക്കെടുത്തിട്ടില്ല. വിജ്ഞാപനം പ്രസിദ്ധീകരിക്കും 43 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. വിവരങ്ങൾ ചുവടെ ജനറൽ - സംസ്ഥാനതലം:- മെഡിക്കൽ ഓഫിസർ (പ്രകൃതി ചികിത്സ), ഒക്കുപേഷനൽ തെറപ്പിസ്റ്റ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്‍റ്​, ഇൻവെസ്റ്റിഗേറ്റർ (ആ​ന്ത്രോപോളജി/സോഷ്യോളജി), കമ്പ്യൂട്ടർ അസിസ്റ്റന്‍റ്​ ഗ്രേഡ് 2 (കന്നട), പാർട്ട് ടൈം ടെയിലറിങ് ഇൻസ്​ട്രക്ടർ, ജൂനിയർ അസിസ്റ്റന്‍റ്​/കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്‍റ്​ സ്റ്റോർ കീപ്പർ, ഡ്രൈവർ കം ഓഫിസ്​ അറ്റൻഡന്‍റ്​ (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ്​ വെഹിക്കിൾ), ചീഫ് സ്റ്റോർ കീപ്പർ. സ്​പെഷൽ റിക്രൂട്ട്മെന്‍റ്​ - സംസ്ഥാനതലം:- ഹയർ സെക്കൻഡറി സ്​കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്​ (പട്ടികവർഗം), മെഷിനിസ്റ്റ് (പട്ടികജാതി-വർഗം), ബോട്ട് ലാസ്​കർ (പട്ടികവർഗം). സ്​പെഷൽ റിക്രൂട്ട്മെന്‍റ്​ - ജില്ലതലം:- ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), എൽ.പി സ്​കൂൾ ടീച്ചർ (മലയാളം മീഡിയം) (പട്ടികവർഗം). എൻ.സി.എ - സംസ്ഥാനതലം- അസിസ്റ്റന്‍റ്​ പ്രഫസർ (അറബിക്) (പട്ടികജാതി, പട്ടികവർഗം), അസിസ്റ്റന്‍റ്​ പ്രഫസർ (മാത്തമാറ്റിക്സ്​) (പട്ടികവർഗം, എസ്​.സി.സി.സി), അസിസ്റ്റന്‍റ്​ പ്രഫസർ (ഉറുദു) (പട്ടികജാതി), അസിസ്റ്റന്‍റ്​ സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ (പട്ടികവർഗം), വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികവർഗം), എൽ.ഡി ടൈപ്പിസ്റ്റ് (മുസ്​ലിം), ഫോർമാൻ (വുഡ് വർക്​ഷോപ്പ്) (ഈഴവ/തിയ്യ/ബില്ലവ). എൻ.സി.എ - ജില്ലതലം:- വിവിധ ജില്ലകളിൽ ഹൈസ്​കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗം, എൽ.സി./എ.ഐ, വിശ്വകർമ, ധീവര, ഹിന്ദുനാടാർ), ഹൈസ്​കൂൾ ടീച്ചർ (മാത്തമാറ്റിക്സ്​) - കന്നട മാധ്യമം (പട്ടികജാതി, മുസ്​ലിം, ഹിന്ദുനാടാർ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - യു.പി.എസ്​ (ഒ.ബി.സി, ഹിന്ദുനാടാർ, പട്ടികജാതി, പട്ടികവർഗം, എസ്​.സി.സി.സി, ധീവര), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ്​ (പട്ടികവർഗം, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ധീവര, ഹിന്ദുനാടാർ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവർഗം, എസ്​.സി.സി.സി, ധീവര, ഹിന്ദുനാടാർ), പാർട്ട് ടൈം ഹൈസ്​കൂൾ ടീച്ചർ (അറബിക്) (പട്ടികവർഗം, പട്ടികജാതി). പാർട്ട് ടൈം ഹൈസ്​കൂൾ ടീച്ചർ (ഉറുദു) (എൽ.സി/എ.ഐ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - യു.പി.എസ്​ (പട്ടികജാതി), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ്​ (പട്ടികജാതി), ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്​സ്​ (വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി, പട്ടികവർഗം, മുസ്​ലിം, ധീവര, എസ്​.ഐ.യു.സി. നാടാർ, എസ്​.സി.സി.സി, ഹിന്ദുനാടാർ, ഒ.ബി.സി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story