Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിവിൽ സർവിസിൽ...

സിവിൽ സർവിസിൽ ജില്ലക്ക് നേട്ടം

text_fields
bookmark_border
തിരുവനന്തപുരം: സിവിൽ സർവിസ്​ പരീക്ഷയിൽ തലസ്ഥാന ജില്ലക്ക്​ മികച്ച വിജയം. റാങ്ക്​ ലിസ്റ്റിൽ ഇടംപിടിച്ച മലയാളികളായ 25 പേരിൽ ഏഴ്​ പേർ തിരുവനന്തപുരത്തുനിന്നുള്ളവരാണ്. തലസ്ഥാനത്തെ സർക്കാറിന്‍റെ സിവിൽ സർവിസ്​ അക്കാദമിക്കും ഇത്​ അഭിമാന മുഹൂർത്തമായി. സംസ്ഥാനത്ത്​ സിവിൽ സർവിസ്​ പഠനത്തിൽ മികച്ച സൗകര്യങ്ങളാണ്​ തലസ്ഥാനത്ത്​. നിരവധി പരിശീലന സ്ഥാപനങ്ങളും ഇവിടെയുണ്ട്​. ചങ്ങനാശ്ശേരി സ്വദേശിയും തിരുവനന്തപുരത്ത്​ പട്ടം ഹീര ട്വിൻസിൽ താമസിക്കുകയും ചെയ്യുന്ന ദിലീപ്​ കെ. കൈനിക്കര 21ാം റാങ്ക്​ നേടി. ഉപ്പളം റോഡ്​ നിർമലയിൽ യു.ആർ 51ൽ പി.ബി. കിരണും ആദ്യ നൂറ്​ റാങ്കിൽ ഇടംനേടി. കിരണിന്​ 100ാം റാങ്കാണ്​. പുന്നയ്ക്കാമുകൾ ടി.സി 18/235 എ.ആർ.എ 54 എഫിൽ റോജ എസ്​. രാജന്​ 108ാം റാങ്ക്​ ലഭിച്ചു. ലോ കോളജ്​ 5 എ ക്ലൗഡ്​ 9 അപ്പാർട്ട്​മെന്‍റിൽ ഹൃദ്യ എസ്​. വിജയൻ 317ാം റാങ്ക്​ നേടി. ശ്രീകാര്യം ചെറുവയ്ക്കൽ റോസ്​ ഗാർഡനിൽ അഞ്ജലി ഭാവന 463ാം റാങ്ക്​ ​നേടി. പേട്ട അഞ്ജനം, ഹൗസ്​ നമ്പർ 511ൽ ആതിര എസ്​. കുമാർ 477ാം റാങ്ക്​ നേടി. കവടിയാർ കടപ്പത്തല നഗറിൽ ആശ്രമ, ടി.സി 5/2286ൽ പ്രപഞ്ച്​ ആറിന്​ 523ാം റാങ്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story