Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:37 AM IST Updated On
date_range 30 May 2022 5:37 AM ISTജലസ്രോതസ്സുകളുടെ സംരക്ഷണം തദ്ദേശ സ്ഥാപങ്ങൾ ഏറ്റെടുക്കണം -മന്ത്രി ജി.ആർ. അനിൽ
text_fieldsbookmark_border
നെടുമങ്ങാട്: ജലസ്രോതസ്സുകളുടെ സംരക്ഷണം തദ്ദേശ സ്ഥാപങ്ങൾ ഏറ്റെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ മരുതൂർ ഏലാതോട് ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'തെളിനീർ ഒഴുകും നവകേരളം' കാമ്പയിന്റെ ഭാഗമായാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മരുതൂർ ഏലാതോടിന്‍റെ ശുചീകരണം നടന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. ലേഖാറാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, വാർഡ് മെംബർമാരായ ആശാ പ്രദീപ്, ഡി.ആർ. സന്തോഷ്, ആർ. ഗോപകുമാർ, പി.വി. ദീപ, കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ : കരകുളം ഗ്രാമപഞ്ചായത്തിലെ മരുതൂർ ഏലാതോട് ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
