Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലികക്ക് ശസ്ത്രക്രിയ...

ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച സംഭവം നിയമ നടപടികളിലേക്ക്

text_fields
bookmark_border
ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച സംഭവം നിയമ നടപടികളിലേക്ക്
cancel
തിരുവനന്തപുരം: വാതിൽപാളിക്കിടയിൽ കുടുങ്ങി വിരലിൽ പരിക്കേറ്റ ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച് ഒരുദിവസത്തിലേറെ പട്ടിണിക്കിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നിയമനടപടിക്കൾക്കൊരുങ്ങി കൗൺസിലറും രക്ഷിതാക്കളും. കരമന തളിയൽ സത്യൻ നഗറിൽ വാടകതാമസക്കാരായ ഒഡിഷ ദമ്പതികളുടെ മകൾ മൂന്നുവയസ്സുകാരി സംഗീതക്ക് മെഡിക്കൽ കോളജിൽ 35 മണിക്കൂറോളം സർജറി വൈകിപ്പിക്കുകയും ഈ സമയമത്രയും കുട്ടിക്ക് ജലപാനം പോലും തടയുകയും ചെയ്തു. സംഭവത്തിൽ ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവിടങ്ങളിൽ പരാതി നൽകുമെന്ന് കൗൺസിലർ കരമന അജിത് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ 12.45 ഓടെ ആയിരുന്നു സംഭവം. വാതിലിൽ അകപ്പെട്ട് വിരലിൽ സാരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്കായി ഉച്ചക്ക് രണ്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിക്ക്​ വെള്ളം ഉൾപ്പെടെ ആഹാരം നൽകാൻ പറ്റാതായി. 35 മണിക്കൂറിന്​ ശേഷമാണ്​ ശസ്ത്രക്രിയ നടത്താൻ അധികൃതർ തയാറായത്. അതേസമയം സംഭവ​െത്തക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ചിത്രം: ബാലികയുടെ പരിക്കേറ്റ വിരൽ ശസ്ത്രക്രിയക്ക് മുമ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story