Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏക സിവിൽ കോഡിനെതിരെ...

ഏക സിവിൽ കോഡിനെതിരെ 'ദക്ഷിണ' പാർലമെന്‍റ്​ മാർച്ച് നടത്തും

text_fields
bookmark_border
കൊല്ലം: ഏക സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പാർലമെന്‍റ്​ മാർച്ച് നടത്തും. ഏക സിവിൽ കോഡിനെതിരായ രാജ്ഭവൻ മാർച്ച് മുസ്​ലിം സമുദായത്തിന്‍റെ ഐക്യവും രാജ്യസ്​നേഹവും പ്രകടിപ്പിച്ച വമ്പിച്ച മുന്നേറ്റമായിരുന്നെന്ന് സംഘാടകസമിതി യോഗം വിലയിരുത്തി. ഈ വികാരം കേന്ദ്ര ഭരണാധികാരികളെ നേരിട്ട്​ ബോധ്യപ്പെടുത്താനും സമരം ശക്തമാക്കുന്നതിനും അടുത്ത പാർലമെന്‍റ്​ സമ്മേളന സമയത്ത് പാർലമെന്‍റ്​ മാർച്ച് നടത്താനും ഇന്ത്യൻ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകാനും ഏക സിവിൽ കോഡ് വിരുദ്ധ സംഘാടകസമിതി യോഗം തീരുമാനിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, അഡ്വ. നൗഫൽ, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story