Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:33 AM IST Updated On
date_range 30 May 2022 5:33 AM ISTകഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കാട്ടാക്കട: വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടുപേരെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട തൂങ്ങാംപാറ കോളനിയിൽ അപ്പൂസ് എന്ന ഉമേഷ് രാജി(23)നെ അരക്കിലോ കഞ്ചാവുമായും മയിലാടി സ്വദേശി ആദിത്യൻ അശോകനെ (19) 200 ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറച്ചുനാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്ടർ നവാസിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് ഇൻസ്‌പെക്ടർ മോനി രാജേഷ്, പ്രിവന്റിവ് ഓഫിസർമാരായ കെ.എസ്. ജയകുമാർ, വി. ഗിരീഷ്, സിവിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ. രജിത്, ടി. വിനോദ്, മണികണ്ഠൻ, സാദു പ്രഭാദാസ്, ശ്രീജിത്ത്, ജുനൈദാ ബീവി, ഡ്രൈവർ അനിൽകുമാർ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. ചിത്രം -kanchavu case parthikal കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായ ഉമേഷ് രാജ്, ആദിത്യൻ അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story