Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.യു.ഡബ്ല്യു.ജെ:...

കെ.യു.ഡബ്ല്യു.ജെ: എം.വി. വിനീത പ്രസിഡന്‍റ്​, ആർ. കിരൺബാബു ജന.സെക്രട്ടറി

text_fields
bookmark_border
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റായി വീക്ഷണം തൃശൂർ ബ്യൂറോചീഫ്​ എം.വി. വിനീതയെയും ജന.സെക്രട്ടറിയായി ന്യൂസ്​ 18 പ്രിൻസിപ്പൽ കറസ്​പോണ്ടന്‍റ്​ ആർ. കിരൺബാബുവിനെയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ്​ ഒരു വനിത പത്രപ്രവർത്തക യൂനിയ‍​ൻെറ അധ്യക്ഷ സ്ഥാനത്തെത്തുന്നത്​. മാതൃഭൂമിയിലെ എം.പി. സൂര്യദാസിനെ 78 വോട്ടുകൾക്കാണ്​ വിനീത പരാജയപ്പെടുത്തിയത്​. ആകെ പോൾ ചെയ്ത 3001 വോട്ടിൽ വിനീതക്ക്​ 1515 വോട്ടുകൾ ലഭിച്ചപ്പോൾ സൂര്യദാസിന്​ 1437 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. ജന.സെക്രട്ടറി സ്ഥാനത്തേക്ക്​ നടന്ന മത്സരത്തിൽ മാധ്യമത്തിലെ കെ.പി. റെജിയെ 361 വോട്ടുകൾക്കാണ്​ ആർ. കിരൺബാബു പരാജയപ്പെടുത്തിയത്​. കിരൺബാബു 1239 വോട്ടുകൾ നേടിയപ്പോൾ കെ.പി. റെജി​ 878ഉം മറ്റൊരു സ്ഥാനാർഥിയായ സുരേഷ്​ എടപ്പാൾ​ 842 വോട്ടും നേടി. 36 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story