Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTഐ.എൽ.ഡി.എമ്മിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: ഐ.എൽ.ഡി.എമ്മിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓപൺ എയർ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി കെ. രാജൻ നിർവഹിച്ചു. ദുരന്തനിവാരണ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ദുരന്താനന്തര മാനസികാഘാത ലഘൂകരണത്തിനായി ആരംഭിക്കുന്ന 'പോസ്റ്റ് ഡിസാസ്റ്റർ ട്രോമാ കൗൺസലിങ് സെന്റർ', പുതിയ എം.ബി.എ കോഴ്സുകൾ നടത്തുന്നതിനായി ക്ലാസ് മുറികൾ, മിനി കഫറ്റേരിയ, നവീകരിച്ച കാമ്പസ് വൈഫൈ, മികച്ച രീതിയിൽ ക്ലാസുകൾ നടത്തുന്നതിനായുള്ള ഇന്ററാക്ടിവ് ടച്ച് പാനൽ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. സർക്കാറിന്റെ വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു ഓപൺ എയർ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story