Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTഖേലോ ഇന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ കേരള സർവകലാശാലക്ക് മികച്ച വിജയം
text_fieldsbookmark_border
തിരുവനന്തപുരം: ബംഗളൂരു ജെയിൻ യൂനിവേഴ്സിറ്റിയിൽ നടന്ന ഖേലോ ഇന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ കേരള സർവകലാശാല ഫുട്ബാൾ, കരാേട്ട, അത്ലറ്റിക്സ്, സ്വിമ്മിങ് ഇനങ്ങളിൽ വിജയം കരസ്ഥമാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അപർണ റോയി 100 മീറ്റർ ഹർഡിൽസിൽ സ്വർണ മെഡലും എൽ.എൻ.സി.പിയിലെ ശ്രീഹരി എസ്. കരാേട്ടയിൽ വെള്ളിയും സ്വിമ്മിങ്ങിൽ നെടുമങ്ങാട് ഗവ. കോളജിലെ നിർമല ആർ. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കലവും നേടി. കൂടാതെ കേരള സർവകലാശാല ഫുട്ബാൾ പുരുഷവിഭാഗത്തിന് വെള്ളിയും ലഭിച്ചു. വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ എന്നിവർ അനുമോദിച്ചു. ചിത്രം- jain university
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story