Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:34 AM IST Updated On
date_range 28 May 2022 5:34 AM IST'റീന കി കഹാനി' മുംബൈ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഷ്രെഡ് ശ്രീധർ സംവിധാനവും നിർമാണവും നിർവഹിച്ച 'റീന കി കഹാനി' മേയ് 29 മുതൽ ജൂൺ നാലുവരെ നടക്കുന്ന 'മുംബൈ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ 2022' ൽ പ്രദർശിപ്പിക്കും. മനുഷ്യക്കടത്തിന്‍റെ ഭീകരത അവതരിപ്പിച്ചിരിക്കുന്ന ചിത്രം അനിമേഷൻ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സരവിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തത്. മേയ് 30 ന് വൈകുന്നേരം നാലിന് ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ചിത്രം പ്രദർശിപ്പിക്കും. റീനയെന്ന പെൺകുട്ടിയുടെ യഥാർഥ ജീവിതത്തെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുള്ളത്. ജീവിതത്തിൽ ഒട്ടേറെ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന റീന മാംസക്കച്ചവടക്കാരുടെ കെണിയിൽപെടുന്നതും പിന്നീട് അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story