Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:28 AM IST Updated On
date_range 28 May 2022 5:28 AM ISTഒറ്റക്ക് താമസിച്ചുവന്നയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
text_fieldsbookmark_border
അഞ്ചൽ: ഒറ്റക്ക് താമസിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഏരൂർ പന്തടിമുകൾ കിഴക്കേവീട്ടിൽ സാബു തോമസ് (62) ആണ് മരിച്ചത്. വീട്ടുപരിസരത്ത് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് സാബു തോമസിന്‍റെ ജീർണിച്ച ശരീരം കോൺക്രീറ്റ് സ്ലാബിന് സമീപം കണ്ടെത്തിയത്. സാബുതോമസ് ക്രിമിനൽ കേസുകളിൽ പ്രതിയും ഏരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. വർഷങ്ങളായി ഭാര്യയും മക്കളുമായി പിണങ്ങി താമസിക്കുകയായിരുന്ന സാബു തോമസിന്‍റെ പേരിലുള്ള വസ്തുവിനെ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായും മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും സഹോദരി മേഴ്‌സിപറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
