Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:41 AM IST Updated On
date_range 27 May 2022 5:41 AM ISTആനാട്ട് ഞങ്ങളും കൃഷിയിലേക്ക്
text_fieldsbookmark_border
നെടുമങ്ങാട്: സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആനാട് കൃഷിഭവനിലെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 250 അംഗങ്ങളെ ഉള്‍പ്പെടുത്തി നാല് വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. ഗ്രൂപ് അംഗങ്ങള്‍ ബുധനാഴ്ച രാവിലെ കൃഷിഭവന്‍ മുറ്റത്ത് കൃഷി ഡെസ്‌ക്കൊരുക്കി. പച്ചക്കറിത്തൈകള്‍, വളം, വിത്തുകള്‍ എന്നിവ വിതരണം ചെയ്തു. വാര്‍ഡംഗം അജയകുമാറിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ശ്രീകുമാര്‍, വാര്‍ഡ് അംഗം ഗോപാലകൃഷ്ണന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ സുനില്‍ രാജ്, ഹുമയൂണ്‍ കബീര്‍, മൂഴി രാജേന്ദ്രന്‍, ശശിധരന്‍ നായര്‍, ഗോപകുമാര്‍, കേരസമിതി സെക്രട്ടറി എം. ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ഗുസ്തി അസോസിയേഷന്‍ സെക്രട്ടറിയായി െതരഞ്ഞെടുത്ത മൂഴി രാജശേഖരന്‍ നായരെ ആദരിച്ചു. ക്ലസ്റ്റര്‍ പച്ചക്കറി കര്‍ഷകരുടെ ഓണക്കാല പച്ചക്കറി മുന്നൊരുക്ക യോഗവും നടന്നു. ഫോട്ടോ : ആനാട് കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന ഞങ്ങളും കൃഷിയിലേക്ക് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story