Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി .പി. ഐ വെള്ളറട...

സി .പി. ഐ വെള്ളറട മണ്ഡലം സമ്മേളനത്തിന് സ്മരാണാഞ്ജലികളോടെ തുടക്കം

text_fields
bookmark_border
സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനത്തിന് തുടക്കം വെള്ളറട : മൂന്നു ദിവസത്തെ സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനത്തിന് കെ.പി.എം ഹാളില്‍ തുടക്കമായി. മണ്‍മറഞ്ഞ 128 സഖാക്കളുടെ സ്മൃതികുടീരങ്ങളില്‍ നടത്തിയ സ്മരണാഞ്ജലിയുടെ സമാപനമായി ഒറ്റശേഖരമംഗലം ജനാര്‍ദനന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ല എക്‌സിക്യുട്ടിവ് അംഗം കള്ളിക്കാട് ചന്ദ്രന്‍, മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വാഴിച്ചല്‍ ഗോപന്‍, സി. ജനാര്‍ദനന്‍, ലാല്‍ കൃഷ്ണന്‍, നിസാര്‍, അമ്പൂരി അപ്പുക്കുട്ടന്‍, സുദര്‍ശനന്‍, ജെ. ഷൈന്‍ കുമാര്‍, രാജേഷ്, അനീഷ് ചൈതന്യ, കൃഷ്ണ പ്രശാന്ത്, ഹരീന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തു. 27 ന് പതാക-കൊടിമര-ബാനര്‍ ജാഥകള്‍ സമ്മേളന നഗരിയായ വെള്ളറടയില്‍ എത്തിചേരും. കൊടിമര ജാഥ ആര്യങ്കോട് കുറ്റിയാനിക്കാട് മധു നഗറില്‍നിന്നും ബാനര്‍ ജാഥ ധീര ജവാന്‍ വാഴിച്ചല്‍ ഷിജു ലോറന്‍സിന്റെ സ്മൃതികുടീരത്തില്‍നിന്നും ആരംഭിക്കും. പതാക ജാഥ എസ്. ബി. വിനയകുമാറിന്റെ സ്മൃതി മണ്ഡപത്തില്‍നിന്നാരംഭിക്കും. മൂന്ന് ജാഥകളും വെള്ളറടയില്‍ എത്തിചേരുമ്പോള്‍ മൈത്രീ ദീപം തെളിച്ച് ഏകതാസദസ്സ് നടക്കും. ഏകതാ സദസ്സ്​ സീരിയല്‍ രംഗത്തെ കലാകാരൻ കിഷോര്‍ ഉദ്ഘാടനം ചെയ്യും. കുരിശുമല തീർഥാടന ഡയറക്ടര്‍ ഡോ. വില്‍സന്റ് കെ. പീറ്റര്‍ ഐക്യദീപം തെളിക്കും. 28ന് പ്രതിനിധി സമ്മേളനം സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. 29ന് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story