Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:38 AM IST Updated On
date_range 27 May 2022 5:38 AM ISTപൊട്ടൻകാവ് ശാസ്താക്ഷേത്രത്തിന് മുന്നിലെ വെള്ളക്കെട്ട് അപകടങ്ങൾക്കിടയാക്കുന്നു
text_fieldsbookmark_border
കാട്ടാക്കട: തിരുവനന്തപുരം-കാട്ടാക്കട റോഡിൽ . ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മഴക്കാലമായാൽ സ്ഥിരമായി വെള്ളക്കെട്ടാണ്. കുറച്ചുവർഷം മുമ്പ് ഇന്‍റര്‍ലോക്ക് ചെയ്തെങ്കിലും മഴയത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതി മാറിയില്ല. വെള്ളക്കെട്ട് ഒഴിവാക്കാൻ വാഹനങ്ങൾ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. ആറ് മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരേത്ത കോൺക്രീറ്റ് ബ്ലോക്ക് അടുക്കിയ ജോലികൾ നടന്നപ്പോൾ റോഡ് ഉയർത്തിയ ശേഷം പണി നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു എന്ന് െറസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വീണ്ടും റോഡ് നവീകരണത്തിന് പദ്ധതി ആയിട്ടുണ്ട്. ഈ ഭാഗത്ത് റോഡ് ഉയർത്താൻ നടപടി വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡിന്‍റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ അധികൃതരോട് പരാതിപറയാത്ത ദിവസങ്ങളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ktda, Kattakada pottankavu rodile vellakkettu ചിത്രം കാട്ടാക്കട പൊട്ടൻകാവിൽ റോഡിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story