Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി.എസ്​.എസ്​.സിയിൽ...

വി.എസ്​.എസ്​.സിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: വി.എസ്​.എസ്​.സിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയകേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കുറുപുഴൽ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറിനെ‍യാണ് (42) വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത ഗവ. ഉദ്യോഗസ്ഥനാണെന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേയും വി.എസ്​.എസ്​.സിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും ഉദ്യോഗാർഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്​. കേന്ദ്ര പദ്ധതി പ്രകാരം വി.എസ്​.എസ്​.സിയുടെ തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ, പ്യൂൺ, പി.ആർ.ഒ അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൻജിനീയർ തുടങ്ങി വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള വിവിധ തസ്തികകളിൽ 750 ഒഴിവുകൾ ഉണ്ടെന്നും, വി.എസ്​.എസ്​.സി റിക്രൂട്ട്മൻെറ് ബോർഡിലെ ഹെഡ് മുഖേന ജോലി വാങ്ങികൊടുക്കാമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. തുമ്പ വി.എസ്​.എസ്​.സി സീനിയർ ഹെഡ് ബി. അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തട്ടിപ്പിന് ഇരയായ 28ഓളം പേർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ നിരവധിപേർ പ്രതിയുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം. അന്വേഷണത്തിൽ രണ്ടരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുള്ളതായും മറ്റു കൂടുതൽ പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും വെളിവായിട്ടുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൾഫിക്കറുടെ മേൽനോട്ടത്തിൽ വലിയമല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. സുനിൽ, സബ് ഇൻസ്​പെക്ടർമാരായ അൻസാർ, സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൽരാജ്, സിവിൽ പൊലീസ് ഓഫിസർ സുജുകുമാർ എന്നിവരുടെ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. cap അനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story