Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:38 AM IST Updated On
date_range 27 May 2022 5:38 AM ISTപി.സി. ജോർജിന് എസ്കോർട്ട് പോയ െപാലീസ് വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്
text_fieldsbookmark_border
മംഗലപുരം: മതവിദ്വേഷപ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകവേ മംഗലപുരത്ത് വെച്ച് െപാലീസ് എസ്കോർട്ട് വാഹനം വഴിയാത്രക്കാരനെ ഇടിച്ചു. അപകടത്തിൽ ചന്തവിള ഷിബിന മൻസിലിൽ മുഹമ്മദ് ബഷീറിനാണ്(62) പരിക്കേറ്റത്. രാത്രി 12.30 ഓടെയാണ് അപകടം. പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ മുന്നിലും പിന്നിലുമായി െപാലീസ് എസ്കോർട്ട് വാഹനങ്ങൾ ഉണ്ടായിരുന്നു. അതിൽ പി.സി. ജോർജിനുപിന്നാലെ വന്ന വാഹനമാണ് വഴിയാത്രക്കാരനെ ഇടിച്ചിട്ടത്. വാഹനം അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പരിക്കേറ്റ വഴിയാത്രക്കാരനെ െപാലീസ് വാഹനത്തിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ബഷീർ മദ്യലഹരിയിലായിരുന്നെന്നും പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story