Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട് പോക്സോ കേസ്​...

രണ്ട് പോക്സോ കേസ്​ പ്രതികളുടെ ജാമ്യം റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരം: ജാമ്യ ഉപാധികൾ ലംഘിച്ചതിന്​ പോക്സോ കേസിലെ രണ്ട് പ്രതികളുടെ ജാമ്യം തിരുവനന്തപുരം അതിവേഗ സ്​പെഷൽ കോടതി ജഡ്ജി ആജ് സുദർശൻ റദ്ദാക്കി. തിരുമല തട്ടാംവിള ലെയിനിൽ അലി അക്ബർ, ബീമാപള്ളി ജവഹർ ജംഗ്ഷനിൽ മൈയ്തീൻ അടിമ എന്നിവരുടെ ജാമ്യങ്ങളാണ്​ റദ്ദാക്കിയത്. പോക്സോ കേസിലെ പ്രതികളായ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചപ്പോൾ മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന് ഉപാധിയുണ്ടായിരുന്നു. ഇവർ മറ്റ്​ കേസുകളിൽ പ്രതികളായി. സ്​പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ കോടതി അനുവദിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story