Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:37 AM IST Updated On
date_range 27 May 2022 5:37 AM ISTബി.എസ്.എൻ.എൽ സൗജന്യ സിം
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാറിന്റെ ഒന്നാംവാർഷികാഘോഷപരിപാടിയായ എന്‍റെ കേരളം- പ്രദർശന വിപണനമേളയുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ വെള്ളിയാഴ്ച മുതൽ ജൂൺ രണ്ടുവരെ ബി.എസ്.എൻ.എൽ പവിലിയൻ പ്രവർത്തിക്കുന്നു. ഇതിൽ വിവിധ ബി.എസ്.എൻ.എൽ സേവനങ്ങളുടെ പ്രദർശനവും ലാൻഡ്ഫോണിന്റെ നമ്പർ മാറാതെതന്നെ, ഫൈബർ ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷനുള്ള സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്. കൂടാതെ, ബി.എസ്.എൻ.എൽ സിം സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം നിലവിലുള്ള സിം 4ജിയിലേക്ക് അപ്ഗ്രേഡും ചെയ്യാവുന്നതാണ്. ഇതോടൊപ്പം ബി.എസ്.എൻ.എൽ നൽകുന്ന വിവിധ തൊഴിലധിഷ്ഠിത ട്രെയിനിങ് കോഴ്സുകളുടെ സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോട്ടോയും ഐ.ഡികാർഡും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story