Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:37 AM IST Updated On
date_range 27 May 2022 5:37 AM ISTഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ; സെമിനാർ
text_fieldsbookmark_border
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ജൂൺ രണ്ടിന് തിരുവനന്തപുരം തൈക്കാട് കെ.എസ്.ടി.എ ഹാളിൽ ഡിഫറന്റ്ലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്‍റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോർഡ് വൈസ്ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രൻ, മെംബർ മിനി സുകുമാർ തുടങ്ങിയവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ഭിന്നശേഷിക്കാരും പഞ്ചായത്തീരാജും എന്ന വിഷയത്തിൽ നടക്കുന്ന സെഷൻ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പരശുവയ്ക്കൽ മോഹനൻ, ജനറൽ സെക്രട്ടറി ഒ. വിജയൻ, ഗിരീഷ് കീർത്തി, അജി അമ്പാടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story