Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ വിദ്യാഭ്യാസ...

ദേശീയ വിദ്യാഭ്യാസ നയത്തിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടും -ഗവർണർ

text_fields
bookmark_border
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൽ അപാകതകളുണ്ടെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. പ്രൈവറ്റ് സ്കൂൾ (എയ്​ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ​ 'ദേശീയ വിദ്യാഭ്യാസ നയവും കേരളവും' വിഷയത്തിൽ നടന്ന സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റ്​ സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. അതിന് മുഖ്യകാരണം അറുപത്​ ശതമാനത്തോളം വരുന്ന എയ്ഡഡ് സ്കൂളുകളാണ്​. ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് കേരളം കൂടുതൽ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി നാലകത്ത് സൂപ്പി, ഡോ.വർക്കി ആറ്റുപുറത്ത്, എം. ഷാജിർ ഖാൻ, ഡോ.ഹാഷിം, സഫീർ നജ്മുദീൻ, സിനിമാതാരം ദുർഗാ കൃഷ്ണ, സംസ്ഥാന ഭാരവാഹികളായ മണി കൊല്ലം, നാസർ എടരിക്കോട്, രാധാകൃഷ്ണൻ പാലക്കാട്, അഡ്വ.എ.എ. ഹമീദ്, കെ. ഗുലാബ് ഖാൻ, രാമകൃഷ്ണൻ, വി.വി. ഉല്ലാസ് രാജ്, വർഗീസ് തേക്കിലക്കാടൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായി കെ. കുട്ടി അഹമ്മദ് കുട്ടിയേയും സെക്രട്ടറിയായി കൊല്ലം മണിയെയും വീണ്ടും തെരഞ്ഞെടുത്തു. -B -B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story