Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:36 AM IST Updated On
date_range 27 May 2022 5:36 AM ISTസ്കൂൾ തുറക്കുമ്പോൾതന്നെ അക്ഷരമാല പഠിക്കാൻ സാഹചര്യമൊരുക്കണം -സേവ് എജുക്കേഷൻ കമ്മിറ്റി
text_fieldsbookmark_border
തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് മലയാളം അക്ഷരമാല പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി. 1996ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാറാണ് അക്ഷരപഠനത്തിൽ മാറ്റം വരുത്തിയ പുതിയ ഡി.പി.ഇ.പി ബോധന രീതി കൊണ്ടുവന്നത്. ക്രമേണ, അക്ഷര പഠനത്തിന്‍റെ പ്രാധാന്യം കുറഞ്ഞു വന്നു. 2012 ൽ പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല പൂർണമായി ഒഴിവാക്കുകയും ചെയ്തു. പാഠപുസ്തകത്തിനകത്ത് അക്ഷരമാല അച്ചടിക്കുകയും അവ പഠിപ്പിക്കുകയും വേണം. അതിനുള്ള കർശന നിർദേശം വിദ്യാഭ്യാസ മന്ത്രി നൽകണമെന്നും സേവ് എജുക്കേഷൻ കമ്മിറ്റി ഭാരവാഹികളായ പ്രഫ. ജോർജ് ജോസഫും എം. ഷാജർഖാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story