Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:36 AM IST Updated On
date_range 27 May 2022 5:36 AM ISTകേരളത്തിലെ പശ്ചിമഘട്ടത്തില്‍നിന്നും പുതിയസസ്യ ഇനം
text_fieldsbookmark_border
തിരുവനന്തപുരം: കണ്ടെത്തി. തൃശൂര്‍, അടിച്ചില്‍ത്തൊട്ടി കോളനിയില്‍ നിന്ന് മലക്കപ്പാറയിലേക്കുള്ള വഴിയില്ലാണ് ഓഫിയോറൈസ ജനുസ്സില്‍ പെട്ട ഒരു പുതിയ സസ്യ ഇനം കണ്ടെത്തിയത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രൊഫ. ശശിധരന്‍റെ മികച്ച സസ്യശാസ്ത്ര സംഭാവനകളെ സ്മരിച്ചുകൊണ്ട് സസ്യത്തിന് ഓഫിയോറൈസ ശശിധരാനിയാന പേര് നല്‍കി. ഫിന്നിഷ് സുവോളജിക്കല്‍ ആന്‍ഡ് ബൊട്ടാണിക്കല്‍ പബ്ലിഷിങ് ബോര്‍ഡ്, ഫിന്‍ലാന്‍റ് പുറത്തിറക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ അന്നലെസ് ബൊട്ടാനിസി ഫെന്നിസിയിലാണ്, കേരളസര്‍വകലാശാല ബോട്ടണി വിഭാഗം ഗവേഷകന്‍ അഖിലേഷ് എസ്. വി നായര്‍, കേരളസര്‍വകലാശാല ബോട്ടണിവിഭാഗം പ്രൊഫെസ്സറും സെന്‍റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സേര്‍വേഷന്‍റെ ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, പാലോട് ജവാഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രമേശ്കുമാര്‍ കെ.ബിയും അതെ സ്ഥാപനത്തിലെ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസറായ ഡോ.ഇ.എസ് സന്തോഷ്‌കുമാറും ചേര്‍ന്നാണ് പുതിയ സസ്യത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധികരിച്ചത്. റുബിയേസിയെ എന്ന സസ്യകുടുംബത്തില്‍പെട്ട ഓഫിയോറൈസ ജനുസ്സില്‍ 380-ലധികം സ്പീഷീസുകള്‍ ഉള്‍പ്പെടുന്നു, ഇത് പ്രധാനമായും തെക്ക്കിഴക്കന്‍ ഏഷ്യയിലെ ആര്‍ദ്രഉഷ്ണമേഖലാവനങ്ങളിലും ഉപഉഷ്ണമേഖലാവനങ്ങളിലും കാണപ്പെടുന്നു.ഇന്ത്യയില്‍, ഇത് 52 സ്പീഷിസുകള്‍ പ്രതിനിധീകരിക്കപ്പെടുന്നു. കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള ഒരു ഇന്‍ഡോള്‍ആല്‍ക്കലോയിഡ് ക്യാമ്പ് ടോതെസിന്‍ സാന്നിദ്ധ്യം കാരണം ഓഫിയോറൈസ സ്പീഷീസുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അള്‍സര്‍, ഹെല്‍മിന്‍ത്തിയാസിസ്, പാമ്പ് വിഷം, മുറിവുകള്‍, ഗ്യാസ്‌ട്രോപതി, കുഷ്ഠം, ഹൈഡ്രോഫോബിയ എന്നിവയ്ക്കുള്ള പ്രതിവിധി നല്‍കാനും ഓഫിയോറൈസസസ്യങ്ങള്‍ ഉപയോഗിക്കുന്നു. ഒഫിയോറൈസയുടെ ഒട്ടുമിക്ക സസ്യങ്ങള്‍ക്കും വലിയ അലങ്കാരശേഷിയുണ്ട്. പശ്ചിമഘട്ടത്തിലൂടെയുള്ള സസ്യപര്യവേക്ഷണയാത്രയിലാണ് ഗവേഷകര്‍ പുതിയ ഇനത്തെ കണ്ടെത്തിയത്. IMG_6157 IMG_6200
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story