Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗെസ്റ്റ് ലെക്ചറർ ഒഴിവ്

ഗെസ്റ്റ് ലെക്ചറർ ഒഴിവ്

text_fields
bookmark_border
തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്​, കോമേഴ്സ് വിഷയങ്ങളിൽ ഗെസ്റ്റ് ലെക്ചററുടെ ഒഴിവുണ്ട്. നിയമനത്തിനായി ജൂൺ ഒന്നിന് ഉച്ചക്ക്​ ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ്, രണ്ടിന്​ രാവിലെ 10ന് ഫിസിക്സ്, ഉച്ചക്ക്​ ഒന്നിന് മലയാളം, മൂന്നിന്​ രാവിലെ 10ന്​ കോമേഴ്സ്, ഉച്ചക്ക്​ ഒന്നിന്​ ഹിന്ദി, നാലിന്​ രാവിലെ 10ന് ജേണലിസം എന്നിങ്ങനെയാണ് ഇന്റർവ്യൂ. കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡയറക്ടർ/കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗെസ്റ്റ് ലെക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവയും പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം. രാഷ്ട്രപതിയുടെ സന്ദർശനം: വാഹന പാർക്കിങ്ങിന്​ ക്രമീകരണം ഏർപ്പെടുത്തി തിരുവനന്തപുരം: കേരള നിയമസഭ 'ആസാദി കാ അമൃത് മഹോത്സവ്'ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പവർ ഓഫ് ഡെമോക്രസി - നാഷനൽ വിമൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള-2022'-ന്‍റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് നിയമസഭ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ചടങ്ങ് വീക്ഷിക്കാനെത്തുന്നവരുടെ വാഹന പാർക്കിങ്ങിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ നിയമസഭ സെക്രട്ടറി അറിയിച്ചു. പ്രത്യേക ക്ഷണിതാക്കളുടെയും വി.ഐ.പിമാരുടെയും വാഹനങ്ങൾ വ്യക്തികളെ ഇറക്കിയശേഷം അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് മുതൽ നിയമസഭ മ്യൂസിയം വരെയുള്ള സ്ഥലത്ത് പാർക്ക് ചെയ്യണം. മീഡിയാ വാഹനങ്ങൾ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയർ സ്റ്റേഷൻ മുതൽ താഴെ ബയോപാർക്കുവരെ പാർക്ക് ചെയ്യണം. യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങൾ സ്പീക്കർ ഗേറ്റുവഴി അകത്തു പ്രവേശിച്ച് ലൈബ്രറി ഗേറ്റിന്​ സമീപം ആളെ ഇറക്കിയശേഷം തിരികെ ബ്രിഗേഡ് ഗേറ്റുവഴി പുറത്തിറങ്ങി വാച്ച് ആൻഡ് വാർഡ് നിർദേശിക്കുന്നിടത്ത് പാർക്ക് ചെയ്യണം. ചടങ്ങ് വീക്ഷിക്കാൻ എത്തുന്ന പ്രത്യേക ക്ഷണിതാക്കൾ രാവിലെ 10.30ന് മുമ്പായി ഇരിപ്പിടങ്ങളിൽ ഇരിക്കണം. ബാഗ്, കുട, മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ വസ്തുക്കൾ കൈവശം കൊണ്ടുവരാൻ പാടില്ല. ചടങ്ങ് കഴിഞ്ഞ് രാഷ്ട്രപതി നിയമസഭ സമുച്ചയത്തിന് പുറത്തുപോയതിന് ശേഷം മാത്രമേ ചടങ്ങ് വീക്ഷിക്കാനെത്തിയവരെ പുറത്തേക്ക് പോകുവാൻ അനുവദിക്കുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു. അപ്രന്റിസ് ട്രെയിനിങ് തിരുവനന്തപുരം: തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഓപറേഷൻ തിയറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) എന്ന അപ്രന്റിസ് ട്രെയിനിങ്​ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ ഏഴിന്​ വൈകിട്ട് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story