Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:37 AM IST Updated On
date_range 25 May 2022 5:37 AM ISTകെ.സി.എസ്.പി.എ ധർണ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: സഹകരണ പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 13 ജില്ല കലക്ടറേറ്റുകൾക്ക് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും ബുധനാഴ്ച ധർണ നടത്തുമെന്ന് കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.സി.എസ്.പി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടേറിയറ്റ് ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി. ജയൻബാബു ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് വി.ആർ. പ്രതാപൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ എന്നിവർ സംസാരിക്കും. ലോക പുകയില വിരുദ്ധദിനം: പോസ്റ്റർ ഡിസൈൻ മത്സരവുമായി കിംസ് ഹെൽത്ത് തിരുവനന്തപുരം: ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കിംസ് ഹെൽത്ത് പോസ്റ്റർ ഡിസൈൻ മത്സരവും മെഗാ പ്രദർശനവും സംഘടിപ്പിക്കുന്നു. ലോക പുകയില വിരുദ്ധദിനമായ മേയ് 31ന് കിംസ് ഹെൽത്തിൽ രാവിലെ എട്ടരക്കാണ് പ്രദർശനം തുടങ്ങുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രിതലവും അതിനു മുകളിലേക്കും എന്നീ വിഭാഗത്തിലെ വിദ്യാർഥികൾക്കായാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 10000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. 'പുകയില ഉപേക്ഷിക്കൂ, പരിസ്ഥിതിയെ സംരക്ഷിക്കൂ' എന്നതാണ് പുകയില വിരുദ്ധ പോസ്റ്ററിനായുള്ള പ്രമേയം. കമ്പ്യൂട്ടർ-ഡിജിറ്റൽ ഡിസൈനുകൾ ഉപയോഗിക്കാൻ പാടില്ല. ക്രയോൺ, ഓയിൽ പേസ്റ്റൽ, ജലച്ചായം എന്നിവ മാധ്യമമായി ഉപയോഗിക്കാം. എ3 വലുപ്പത്തിലാണ് പോസ്റ്റർ ഒരുക്കേണ്ടത്. മേയ് 27 ന് മുമ്പായി 7736336438 എന്ന നമ്പറിൽ വാട്സ്ആപ്പിലൂടെ പോസ്റ്ററുകൾ അയച്ച് നൽകണം. പേര്, പ്രായം, വിഭാഗം, വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പേര്, ബന്ധപ്പെടാനുള്ള നമ്പർ എന്നിവ സഹിതമാണ് അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ ലോകപുകയില വിരുദ്ധദിനത്തിൽ കിംസ്ഹെൽത്തിൽ പ്രദർശിപ്പിക്കും. അന്നേ ദിവസമായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story