Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാതയിൽ ലോറികൾ...

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
cancel
കല്ലമ്പലം: . ഇരുപത്തിയെട്ടാം മൈലിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഗ്യാസ് സിലിണ്ടർ ലോറിയിലെ ഡ്രൈവർ പാരിപ്പള്ളി സ്വദേശി സുധിക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഇരുപത്തിയെട്ടാം മൈൽ മങ്കാട്ടുവാതുക്കൽ പെട്രോൾ പമ്പിന്​ സമീപമാണ് തിരുവനന്തപുരം ഭാഗത്തുനിന്ന്​ പാരിപ്പള്ളി ഐ.ഒ.സിയിലേക്ക് കാലി ഗ്യാസ് സിലിണ്ടർ കയറ്റി പോയ ലോറിയും കൊല്ലം ഭാഗത്തുനിന്ന്​ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ പാർസൽ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ ഗ്യാസ് സിലിണ്ടറും കയറ്റിവന്ന ലോറി ഡ്രൈവർ പാരിപ്പള്ളി സുധിയുടെ കാലുകൾ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. തുടർന്ന് കല്ലമ്പലം അഗ്​നിരക്ഷാസേനയെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സുധിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ചികിത്സക്കായി കൊല്ലം ആശ്രമം ആശുപത്രിയിലേക്കും മാറ്റി. പാർസൽ ലോറിയിലെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലമ്പലം പൊലീസും അഗ്​നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾ നടത്തി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽനിന്ന്​ വാഹനങ്ങൾ നീക്കിയതിന് ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. Twatl accident kallambalam കല്ലമ്പലം ഇരുപത്തിയെട്ടാം മൈലിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story