Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:36 AM IST Updated On
date_range 25 May 2022 5:36 AM ISTപുരവൂർ ഭഗവതി ഫാമിലി ക്ലബ് വേനലവധി ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
ആറ്റിങ്ങൽ: പുരവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭഗവതി ഫാമിലി ക്ലബിന്റെ സൗജന്യ പഠന ക്യാമ്പ് സമാപിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് മന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സോമശേഖരൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ ജയകൃഷ്ണൻ, ബാബുകുമാർ, ലിജി, സജി എസ്. തിലകൻ, ബാലചന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു എന്നിവർ സംസാരിച്ചു. മുൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ ശശികുമാർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് കളിയരങ്ങ് നാടൻ കലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ട് അവതരണം നടന്നു. Twatl radhakrishnan kumnumpuram പുരവൂർ ഭഗവതി ഫാമിലി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് സമാപനം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
