Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:32 AM IST Updated On
date_range 25 May 2022 5:32 AM ISTകൃഷിയെ അറിയാൻ പഠനയാത്ര നടത്തി
text_fieldsbookmark_border
കൃഷിയെ അറിയാൻ പഠനയാത്ര പാലോട്: നന്ദിയോട് കൃഷിഭവനും ആത്മയും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപെട്ട തെരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി കർഷക പഠനയാത്ര സംഘടിപ്പിച്ചു. നന്ദിയോടുനിന്ന് തിരിച്ച പഠനയാത്രാ സംഘത്തിന് തിരുവനന്തപുരം കരമനയിൽ പ്രവർത്തിക്കുന്ന കാർഷിക ഗവേഷണ കേന്ദ്രത്തിൽ സ്വീകരണം ഒരുക്കി. വിവിധ ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ചുള്ള പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു. തുടർന്ന് 19-ഹെക്ടർ പ്രദേശത്ത് നടന്ന് കൃഷിരീതികൾ കണ്ടറിഞ്ഞു. വിശാലമായ പാടശേഖരവും സമ്മിശ്ര കൃഷി രീതികളും വിവിധയിനം മത്സ്യകൃഷി രീതികൾ എന്നിവ മനസ്സിലാക്കി. ഓർക്കിഡ് കൃഷി, സൂര്യകാന്തി തോട്ടം എന്നിവിടങ്ങളും സന്ദർശിച്ചു. യാത്രാ സംഘങ്ങളിൽ ഉണ്ടായിരുന്നവരെ ഏറെ ആകർഷിച്ചത് മട്ടുപ്പാവിലെ കൃഷിരീതിയാണ്. മഴ മറ ഉണ്ടാക്കി പ്രത്യേകം ഗ്രില്ലുകൾ സ്ഥാപിച്ച് ചെറിയ പ്രതലത്തിൽ കൃഷി ചെയ്യുന്ന രീതി പിന്തുടരാനാണ് യാത്രാങ്ങളുടെ തീരുമാനം. പലർക്കും നാമമാത്രമായ സ്ഥലം മാത്രമേ ഉള്ളൂ എന്നതും അതിനു കാരണമാണ്. വീട്ടമ്മമാർ മുതൽ സ്കൂൾ വിദ്യാർഥികൾവരെ കർഷകയാത്രയുടെ ഭാഗമായി. ഇനിയും ഇത്തരത്തിലുള്ള കാർഷിക പഠനയാത്രകൾ കൂടുതൽ ആൾക്കാരെ ഉൾപ്പെടുത്തി സജീവമാക്കാനാണ് തീരുമാനമെന്ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാനാവിൽ ഷിബു പറഞ്ഞു. കാനാവിൽ ഷിബു, കൃഷി ഓഫിസർ എ. ആതിബ, ബി.എസ്. അനു, ശോഭ, അഖില എന്നിവർ യാത്രക്ക് നേതൃത്വം നൽകി. ഫോട്ടോ : നന്ദിയോട് കൃഷിഭവനും ആത്മയും സംയുക്തമായി സംഘടിപ്പിച്ച കർഷക പഠനയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
