Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികളുടെ അവധിക്കാല...

കുട്ടികളുടെ അവധിക്കാല ക്യാമ്പ്, നിറമണിഞ്ഞത് വിദ്യാലയ ചുവരുകള്‍

text_fields
bookmark_border
കുട്ടികളുടെ അവധിക്കാല ക്യാമ്പ്, നിറമണിഞ്ഞത് വിദ്യാലയ ചുവരുകള്‍
cancel
പാലോട്: നന്ദിയോട് നവോദയ വിദ്യാലയത്തിലേക്ക്​ കയറിച്ചെന്നാല്‍ ആരും തെല്ലൊന്ന് അമ്പരക്കും. പള്ളിക്കൂടത്തിന്റെ ചുവരുകളിലും തൂണുകളിലുമെല്ലാം പുരാണേതിഹാസങ്ങളിലെയും ചരിത്രത്താളുകളിലെയും കഥാപ്രാത്രങ്ങള്‍ നിറഞ്ഞുകാണാം. വായിച്ചറിഞ്ഞ കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ നില്‍ക്കുന്ന കാഴ്ച സമ്മാനിച്ചത് ഇവിടത്തെ ഒരുകൂട്ടം വിദ്യാർഥികളാണ്. കലാപഠനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ഒമ്പത്, 10, 11 ക്ലാസുകളിലെ വിദ്യാർഥികളാണ് സാമൂഹികജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന നിമിഷങ്ങള്‍ക്ക് വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ജീവന്‍ പകര്‍ന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ കലംകാരി രചനാ ശൈലിയില്‍ ശ്രീകൃഷ്ണന്‍, മയില്‍, മുഗള്‍ പാരമ്പര്യത്തിലെ ചക്രവര്‍ത്തിമാര്‍, ഹിമാചല്‍ പ്രദേശിലെ പഹാരി ശൈലിയിലുള്ള സ്ത്രീരൂപങ്ങള്‍, മധ്യപ്രദേശിലെ ഗോണ്ട് ശൈലിയിലുള്ള മരങ്ങള്‍, ബിഹാറിലെ മധുബാനി ശൈലിയിലുള്ള സ്ത്രീ രൂപങ്ങള്‍ എന്നിവ ചുവരുകളില്‍ ഇടം നേടിയിട്ടുണ്ട്. ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ വാര്‍ളി ശൈലിയിലുള്ള ചിത്രങ്ങളും വിദ്യാലയചുവരില്‍ കാണാം. പ്രകൃതി ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളും ഇടംപിടിച്ചിട്ടുണ്ട്. വലിയ ഭിത്തിയില്‍ ചിത്രം വരക്കുമ്പോഴുള്ള അവബോധം ആര്‍ജിക്കുന്നതിനും വിഭിന്ന ദേശങ്ങളിലെ ദൃശ്യ സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികള്‍ക്ക് സാധിക്കുന്നതിനായാണ് ചുവര്‍ചിത്രങ്ങളൊരുക്കുന്നതെന്ന് ചിത്രകലാധ്യാപകന്‍ എ.ആര്‍. വിനോദ് പറയുന്നു. എമല്‍ഷന്‍ മാധ്യമത്തിലാണ് വിദ്യാർഥികള്‍ ചിത്ര രചന നടത്തിയത്. പ്രിന്‍സിപ്പൽ കെ.എസ്. പ്രകാശ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിത്രരചന നടക്കുന്നത്. ഫോട്ടോ : നന്ദിയോട് നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ ചിത്രരചനയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story