Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെയിലിലും മഴയത്തും...

വെയിലിലും മഴയത്തും ക്യൂ നിൽക്കേണ്ട, ബെവ്​കോ ഔട്ട്​ലെറ്റുകൾ പ്രീമിയമാക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: പൊരിവെയിലത്തും മഴയത്തും ക്യൂ നിന്ന്​ മദ്യം വാങ്ങുന്ന രീതി മാറുന്നു. മുഴുവൻ ബിവറേജസ്​ കോർപറേഷൻ (ബെവ്​കോ) ഔട്ട്​ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്​ലെറ്റുകൾ മുഴുവനും ആഗസ്റ്റ്​​ ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാൻ​ ബെവ്​കോ എം.ഡി നിർദേശം നൽകി. വീഴ്ച വരുത്തിയാല്‍ റീജനൽ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്​ എം.ഡിയുടെ മുന്നറിയിപ്പ്​. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്​ 68 പുതിയ മദ്യവിൽപനശാലകൾ ആരംഭിക്കാൻ കഴിഞ്ഞദിവസം ഉത്തരവായിരുന്നു. ഇവയെല്ലാം പ്രീമിയം ഷോപ്പുകളാണ്. മഴയത്തും വെയിലത്തും ക്യൂ നിന്ന്​ മദ്യം വാങ്ങുന്നത്​ ഗതാഗതപ്രശ്നങ്ങൾ ഉൾപ്പെടെ സൃഷ്ടിച്ചത്​ കോടതി വിമർശനത്തിനും ഇടയാക്കിയിരുന്നു. പ്രീമിയം ഔട്ട്​ലെറ്റുകൾക്കുപുറമെ ഓൺലൈൻ സംവിധാനവും പരമാവധി പ്രയോജനപ്പെടുത്തും. മദ്യം സൂക്ഷിക്കുന്നതിനും വിൽപനക്കുമുള്ള സൗകര്യങ്ങൾ പ്രീമിയം കൗണ്ടറുകളിൽ ഒരുക്കണം. 2000 ചതുര​ശ്ര അടിയാണ്​ ഓരോ പ്രീമിയം ഔട്ട്​ലെറ്റിനും ആവശ്യം. നിലവിലെ ഔട്ട്​ലെറ്റുകളില്‍ ഇതിന്​ സ്ഥലമുണ്ടെങ്കില്‍ അവിടെത്തന്നെ തുടരാം. അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണം. നിലവില്‍ 267 ഔട്ട്​ലെറ്റുകളില്‍ 163 എണ്ണമാണ് വാക്- ഇന്‍ കൗണ്ടറല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഔട്ട്​ലെറ്റുകളിൽ വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കണമെന്നും ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന നിലയിൽ​ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്​. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story