Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:30 AM IST Updated On
date_range 20 May 2022 5:30 AM ISTപോളിടെക്നിക് െലക്ചറർമാർ നിരാഹാര സമരം നടത്തും
text_fieldsbookmark_border
തിരുവനന്തപുരം: പോളിടെക്നിക്കുകളിലെ െലക്ചറർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ചറേഴ്സ് അസോസിയേഷൻ മേയ് 20, 21 തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യോഗ്യതയുള്ള െലക്ചറർമാർക്ക് കുറഞ്ഞ ശമ്പളവും യോഗ്യതയില്ലാത്തവർക്ക് കൂടുതലും എന്നതാണ് സ്ഥിതി. എ.ഐ.സി.ടി.ഇ നിഷ്കർഷിച്ച യോഗ്യതയുള്ളവരെ പുതിയ സ്കീമിലേക്ക് നിർബന്ധപൂർവം മാറ്റുകയും യോഗ്യതയില്ലാത്തവരെ സ്റ്റേറ്റ് സ്കെയിലിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. പുതിയ സ്കീമിലേക്ക് മാറ്റുന്നതിന് തയാറാക്കിയ പട്ടികയിലെ അപാകതമൂലം അടിസ്ഥാന ശമ്പളത്തിൽ വലിയ കുറവുണ്ട്. പലർക്കും 2013 മുതൽ കുറഞ്ഞ ശമ്പളം വാങ്ങേണ്ടി വന്നു. അവരുടെ പെൻഷൻ ആനുകൂല്യങ്ങളെയും ഇത് ബാധിക്കും. ഏഴാം ശമ്പള കമീഷൻ അനുസരിച്ച ആനുകൂല്യങ്ങൾ ഇതുവരെ ഭൂരിപക്ഷം പേർക്കും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലിജോ ജോൺ, എസ്. ബിനുദാസ്, എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story