Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹകരണ വകുപ്പ് ഇനി...

സഹകരണ വകുപ്പ് ഇനി സമ്പൂര്‍ണ ഇ-ഓഫിസ്

text_fields
bookmark_border
അഭിമാനാര്‍ഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി വി.എന്‍. വാസവന്‍ തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ഇ-ഓഫിസ് സംവിധാനം നിലവില്‍ വന്നു. സഹകരണ വകുപ്പിന്​ കീഴിലുള്ള 172 ഓഫിസുകളും ഇ-ഓഫിസ് സംവിധാനത്തിലേക്ക്​ മാറുന്നതി‍ൻെറയും സഹകരണ പരീക്ഷ ബോര്‍ഡി‍ൻെറ ഓണ്‍ലൈന്‍ പരീക്ഷ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലോചിതമായ മാറ്റം നടപ്പാക്കുന്നതോടെ ഓഫിസ് സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സമയബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. സഹകരണ സർവിസ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.വി. സതീന്ദ്രകുമാര്‍ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. അദീല അബ്ദുല്ല നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, അഡീഷനല്‍ രജിസ്ട്രാര്‍ ഡി. കൃഷ്ണകുമാര്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story