Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:37 AM IST Updated On
date_range 18 May 2022 5:37 AM ISTഅച്ചടി മേഖലയിലെ പ്രതിസന്ധി; സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ ധർണ
text_fieldsbookmark_border
തിരുവനന്തപുരം: അച്ചടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രിന്റേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. കടലാസ്, മഷി തുടങ്ങി അച്ചടി അനുബന്ധ വസ്തുക്കളുടെ വില വർധന രൂക്ഷമാണ്. ആറു മാസത്തിനിടെ 50 ശതമാനത്തിലേറെയാണ് വർധന. ന്യൂസ് പ്രിന്‍റ് വില ഇരട്ടിയായി. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൈ. വിജയൻ, ശ്രീകാര്യം ബാബു, അജിത് സൈമൺ, കെ.എസ്. ബാലചന്ദ്രൻ, വി. വേണുഗോപാലൻ നായർ, ജെ. ഭുവനേന്ദ്രൻ നായർ, ബി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story