Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎയ്​ഡഡ്​​ കോളജുകൾക്ക്​...

എയ്​ഡഡ്​​ കോളജുകൾക്ക്​ കൽപിത സർവകലാശാല പദവി; അധ്യാപകരുടെ സംരക്ഷണം പ്രതിസന്ധിയാകും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത്​ സർക്കാർ ശമ്പളം നൽകി എയ്​ഡഡ്​ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ കോളജുകൾ സ്വകാര്യ കൽപിത സർവകലാശാല പദവിക്കായി ശ്രമം ശക്തമാക്കിയതോടെ ഇവിടത്തെ അധ്യാപകർ ആശങ്കയിൽ. സ്വകാര്യ കൽപിത സർവകലാശാലയാകുന്നതോടെ ഈ കോളജുകളിൽ യു.ജി.സി സ്​കെയിലിൽ ശമ്പളം പറ്റുന്ന അധ്യാപകരുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടിവരും. കൽപിത സർവകലാശാല പദവി ലഭിക്കുന്നതോടെ കോളജുകൾക്കുമേൽ സർക്കാറിനോ അഫിലിയേറ്റ്​ ചെയ്ത സർവകലാശാലകൾക്കോ നിയന്ത്രണമുണ്ടാകില്ല. വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ്​, ഫീസ്​ നിർണയം, കോഴ്​സുകൾ തുടങ്ങൽ, നിയമനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാറിന്​ നിയന്ത്രണങ്ങളില്ലാതാകും. 1972ലെ ഡയറക്​ട്​ പേമെന്‍റ്​ എഗ്രിമെന്‍റ്​ പ്രകാരമാണ്​ സംസ്ഥാനത്തെ എയ്​ഡഡ്​ കോളജുകളിലെ അധ്യാപകരടക്കം ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുന്നത്​. ഇതിനനുസൃതമായ നിയന്ത്രണവും കോളജുകൾക്കുമേൽ സർക്കാറിനും സർവകലാശാലകൾക്കുമുണ്ട്​. ഈ നിയന്ത്രണം ഇല്ലാതാകുന്നതോടെ സ്ഥാപനങ്ങൾ ഡയറക്ട്​ പേമെന്‍റ്​ എഗ്രിമെന്‍റിലെ വ്യവസ്ഥകൾക്ക്​ പുറത്താകും. സ്ഥാപന നടത്തിപ്പിലെ സമ്പൂർണ സ്വയംഭരണാവകാശവും അതുവഴിയുണ്ടാകുന്ന നേട്ടങ്ങളും ലക്ഷ്യമിട്ടാണ്​ കോളജ്​ മാനേജ്​മെന്‍റുകൾ കൽപിത സർവകലാശാല പദവിക്കായി ശ്രമിക്കുന്നത്​. അധ്യാപകരാകട്ടെ തങ്ങളുടെ ജോലിയെ ഇത്​ ഏതു​ രൂപത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ്​. കൽപിത സർവകലാശാലയാകുമ്പോഴും നിലവിലുള്ളവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നാണ്​ അധ്യാപകർ പറയുന്നത്​. അഞ്ച്​ എയ്​ഡഡ്​ കോളജുകളാണ്​ കൽപിത സർവകലാശാല പദവിക്കായി ശ്രമം തുടരുന്നത്​. ഇതിൽ പലതിലും സർക്കാർ ശമ്പളം നൽകുന്ന നൂറിലധികം ജീവനക്കാരുണ്ട്​. കൽപിത സർവകലാശാല പദവി സംബന്ധിച്ച്​ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ട്​ പ്രശ്നത്തിന്‍റെ വിവിധ വശങ്ങളെ ഉൾക്കൊള്ളുന്നതല്ലെന്ന വിലയിരുത്തലാണ്​ ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്​. വിശദ പഠനത്തിന്​ പുതിയ സമിതിയെ നിയമിക്കുന്നത്​ പരിഗണനയിലാണ്​. പല സംസ്ഥാനങ്ങളിലും കോളജുകൾ കൽപിത സർവകലാശാല ആവശ്യം മുന്നോട്ടുവെച്ചപ്പോൾ ജീവനക്കാരുടെ ശമ്പള ബാധ്യതയിൽനിന്ന്​ സർക്കാർ ഒഴിവായി. ഇതേ സാഹചര്യം കേരളത്തിലുണ്ടാകുമെന്ന ആശങ്കയിൽ കോളജുകളുടെ നീക്കത്തിനെതിരെ അധ്യാപക സംഘടനകളുൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്​​. സ്വയംഭരണ കോളജുകൾ കൂട്ടത്തോടെ സ്വാശ്രയ കോഴ്​സുകൾ തുടങ്ങുന്ന സാഹചര്യത്തിൽ ഇനി പുതിയ എയ്​ഡഡ്​ കോഴ്​സുകൾ നൽകരുതെന്ന ചർച്ചയും സർക്കാർതലത്തിൽ നടക്കുന്നുണ്ട്​. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story