Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:36 AM IST Updated On
date_range 18 May 2022 5:36 AM ISTഊട്ടിയിലേക്കും ചെന്നൈയിലേക്കും സ്വിഫ്റ്റ് സർവിസ്
text_fieldsbookmark_border
തിരുവനന്തപുരം: ചെന്നൈയിലേക്കും ഊട്ടിയിലേക്കും പുതിയ സർവിസുമായി കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ്. തിരുവനന്തപുരത്തുനിന്ന് രണ്ട് നോൺ എ.സി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവിസ് നടത്തുന്നത്. ബുധനാഴ്ച സർവിസ് ആരംഭിക്കും. ചെന്നൈ സർവിസ് എറണാകുളത്തുനിന്നാണ്. തിരുവനന്തപുരം - ഊട്ടി (എം.സി റോഡ്) തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 6.30ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിലെത്തും. തിരികെ രാത്രി ഏഴിന് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ച 6.05ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 691രൂപ. തിരുവനന്തപുരം - ഊട്ടി (എൻ.എച്ച് ) തിരുവനന്തപുരത്തുനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിലെത്തും. തിരികെ രാത്രി എട്ടിന് സർവിസ് തുടങ്ങി ആലപ്പുഴ വഴി 7.20ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 711 രൂപ. എറണാകുളം -ചെന്നൈ എ.സി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് രാത്രി 7.45ന് പുറപ്പെട്ട് എട്ടിന് വൈറ്റില ഹബിൽനിന്ന് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിലെത്തും. ചെന്നൈയിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക്: 1351 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story