Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാ​ങ്കേതിക സർവകലാശാല...

സാ​ങ്കേതിക സർവകലാശാല പി.ആർ.ഒ ഇന്‍റർവ്യൂ വിവാദത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പബ്ലിക്​ റിലേഷൻസ്​ ഓഫിസർ തസ്തികയിലേക്ക്​ നടത്തിയ ഇന്‍റർവ്യൂ വിവാദത്തിൽ. ഒരാൾക്കുവേണ്ടി നിശ്ചയിച്ച തീയതിയുടെ തൊട്ടടുത്ത ദിവസം പ്രത്യേക ഇന്‍റർവ്യൂ നടത്തിയതാണ്​ വിവാദമായത്​. കഴിഞ്ഞ 12നായിരുന്നു​ ഇന്‍റർവ്യൂ. അന്ന്​ സർവകലാശാലയിലെത്തി പ​ങ്കെടുക്കാതെ മടങ്ങിയ ഉദ്യോഗാർഥിക്കുവേണ്ടി തൊട്ടടുത്ത ദിവസം പ്രത്യേകം ഇന്‍റർവ്യൂ നടത്തിയെന്നാണ്​ ആക്ഷേപം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയില്ലാത്തയാൾക്കാണ്​ പ്രത്യേകം ഇന്‍റർവ്യൂ നടത്തിയതെന്നും പരാതിയുണ്ട്​. ജേണലിസം/ മാസ്​കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമോ, ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസം/ മാസ്​ കമ്യൂണിക്കേഷൻ/പബ്ലിക്​ റിലേഷൻസിൽ ഡി​​​പ്ലോമയുമാണ് യോഗ്യതയായി നിർദേശിച്ചിരുന്നത്​. എന്നാൽ, ബിരുദാനന്തര ബിരുദമില്ലാത്തയാളെയാണ്​ 13ന്​ ഇന്‍റർവ്യൂവിന്​ ക്ഷണിച്ചതെന്നാണ്​ ആക്ഷേപം. പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിലേക്കുള്ള ഇന്‍റർവ്യൂവിൽ എല്ലാ ഉദ്യോഗാർഥികളുടെയും അഭിമുഖം സമയപരിമിതി മൂലം 12ന്​ നടത്താൻ കഴിഞ്ഞില്ലെന്നും ഇക്കാരണത്താലാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികളെ 13ന് ക്ഷണിച്ചതെന്നും സർവകലാശാല വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച വാർത്തകൾ വസ്തുതവിരുദ്ധമാണെന്നും സർവകലാശാല അറിയിച്ചു. യോഗ്യതയുള്ളയാളെ മാത്രമേ നിയമിക്കൂവെന്നും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story