Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുമട്ടുതൊഴിലാളി...

ചുമട്ടുതൊഴിലാളി ​ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്​

text_fields
bookmark_border
കൊല്ലം: കേരള സ്റ്റേറ്റ് ഹെഡ് ആൻഡ്​ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാനസമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊല്ലത്ത് ചേരും. ബുധനാഴ്ച രാവിലെ 10ന്​ പ്രതിനിധി സമ്മേളനം കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്​ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. രാമകൃഷ്ണൻ അധ്യക്ഷതവഹിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന്​ ആശ്രാമം മൈതാനിയിൽനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന്​ ക്യു.എ.സി മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്യും. ചുമട്ടുതൊഴിലാളികൾക്കെതിരെ വ്യാപക ദുഷ്​പ്രചാരണങ്ങളാണ്​ നടക്കുന്നതെന്ന്​​ ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമത്തിന്റെ പഴുതുപയോഗിച്ച്​ കോടതികൾ പുറപ്പെടുവിക്കുന്ന തൊഴിലാളിവിരുദ്ധ ഉത്തരവുകൾ ഇല്ലാതാക്കാൻ നിയമഭേദഗതിക്കടക്കം നിർദേശങ്ങൾ സർക്കാറിന്​ സമർപ്പിച്ചു. സേവന പ്രവർത്തനങ്ങൾക്ക്​ പരിശീലനം നേടിയ 5000 തൊഴിലാളികളുടെ റെഡ്​ ബ്രിഗേഡ്​ രൂപവത്​ക്കരിക്കാൻ തീരുമാനിച്ചതായും അദ്ദേഹംഅറിയിച്ചു​. ജനറൽ സെക്രട്ടറി ആർ. രാമു, സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹൻ, സെക്രട്ടറി എം.എം. ഇക്ബാൽ, രക്ഷാധികാരി അഡ്വ.ഇ. ഷാനവാസ്ഖാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story