Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:36 AM IST Updated On
date_range 18 May 2022 5:36 AM ISTഎക്സൈസ് ഓഫിസുകൾക്ക് പ്രവർത്തനവും വൃത്തിയും പരിഗണിച്ച് പുരസ്കാരം -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: എക്സൈസ് ഓഫിസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാർഡുകൾ നൽകുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 'എന്‍റെ ഓഫിസ്, എന്‍റെ അഭിമാനം' മുദ്രാവാക്യം ഉയർത്തിയാണ് കാമ്പയിൻ. ജില്ല തലത്തിൽ 'വെണ്മ'പുരസ്കാരവും സംസ്ഥാന തലത്തിൽ കമീഷണേഴ്സ് ട്രോഫിയും ഏർപ്പെടുത്തി. ഓഫിസുകളിൽ ശുചിത്വവും കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാർക്ക് വീതവും തൊണ്ടിവസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാർക്കുമാണ് നൽകുക. പുരസ്കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫിസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉൾപ്പെടെ തൊണ്ടിസാധനങ്ങൾ പരമാവധി വേഗത്തിൽ നിയമപ്രകാരം ഒഴിവാക്കാൻ വിശദ മാർഗനിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story