Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:35 AM IST Updated On
date_range 18 May 2022 5:35 AM ISTരമേശ് ചെന്നിത്തല പാർലമെന്‍ററി മര്യാദകൾ മറക്കാത്ത പൊതുപ്രവർത്തകൻ -സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: പറയാനുള്ള കാര്യങ്ങൾ ശക്തമായി അവതരിപ്പിക്കുമ്പോഴും നിയമസഭയിൽ പാർലമെന്‍ററി മര്യാദകൾ ഒരിക്കലും മറക്കാത്ത പൊതുപ്രവർത്തകനാണ് രമേശ് ചെന്നിത്തലയെന്ന് സ്പീക്കർ എം.ബി. രാജേഷ്. വേലുത്തമ്പി ദളവ പുരസ്കാരം ചെന്നിത്തലക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാമാന്യമായ സംയമനവും സമചിത്തതയും സാമാന്യമര്യാദയും നിയമസഭയിൽ ചെന്നിത്തല പുലർത്താറുണ്ട്. അനുഭവത്തിലൂടെ ആർജിച്ചതാണ് ഈ പക്വത. പുതിയ അംഗങ്ങൾക്ക് ഇത് മാതൃകയാക്കാവുന്നതാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. വേലുത്തമ്പി ദളവ സ്മാരകകേന്ദ്രം രക്ഷാധികാരി മാധവൻ ബി. നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡോ.എം.ആർ. തമ്പാൻ, ജി. രാജ്മോഹൻ, വിളക്കുടി രാജേന്ദ്രൻ, രാജീവ് ഗോപാലകൃഷ്ണൻ, കല്ലിയൂർ ഗോപകുമാർ, സുദർശൻ കാർത്തികപറമ്പിൽ, ശ്രീവത്സൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story