Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:34 AM IST Updated On
date_range 18 May 2022 5:34 AM ISTകെ- റെയിൽ വിരുദ്ധ മനുഷ്യച്ചങ്ങല
text_fieldsbookmark_border
കല്ലമ്പലം: ഐക്യ കർഷക സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജങ്ഷനിൽ തീർത്തു. പാറശ്ശാല മുതൽ വർക്കല ഈസ്റ്റ് വരെയുള്ള മണ്ഡലങ്ങളിൽനിന്ന് പ്രവർത്തകർ പങ്കെടുത്തു. പൊതുയോഗം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ അഡ്വ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെ. ജയകുമാർ, ശ്രീകുമാരൻ നായർ, ശ്യാം, ഐക്യ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് വിജയ്ബാബു, സെക്രട്ടറി എസ്.എസ്. സുധീർ, ജില്ല സെക്രട്ടറി പേട്ട സജീവ്, യു.ടി.യു.സി ജില്ല പ്രസിഡന്റ് കരിക്കകം സുരേഷ്, കർഷക തൊഴിലാളി യൂനിയൻ നേതാവ് നന്ദിയോട് ബാബു, അഡ്വ. ബോബി, ചെമ്മരുതി ശശികുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ നാവായിക്കുളം ബിന്നി സ്വാഗതവും ഐക്യ കർഷക സംഘം ജില്ല കമ്മിറ്റി അംഗം ബൈജു കിഴക്കനേല നന്ദിയും പറഞ്ഞു. Twatl k rail manushya changhala ഐക്യ കർഷകസംഘം ജില്ല കമ്മിറ്റി കല്ലമ്പലം ജങ്ഷനിൽ സംഘടിപ്പിച്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
