Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:34 AM IST Updated On
date_range 17 May 2022 5:34 AM ISTഅധ്യാപക സംഗമം ആരംഭിച്ചു
text_fieldsbookmark_border
കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിക്ക് കീഴിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു. എ.പി വിഭാഗം അധ്യാപക സംഗമം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ, നഗരൂർ, പഴയകുന്നുേമ്മൽ, പുളിമാത്ത് എന്നീ പഞ്ചായത്തുകളിൽ നിന്നായി 160 അധ്യാപകരാണ് നാല് ദിവസത്തെ ഒന്നാംഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. 20 മുതൽ മടവൂർ, പള്ളിക്കൽ, നാവായിക്കുളം, കരവാരം പഞ്ചായത്തുതലത്തിൽ പരിശീലനം ആരംഭിക്കും. കോവിഡ്കാലം കുട്ടികളിൽ ഉണ്ടാക്കിയ പഠനവിടവുകളും പാഠ്യപദ്ധതി പരിഷ്കരണം, ജീവിതനൈപുണി, അക്കാദമിക മാസ്റ്റർ പ്ലാനുമാണ് ചർച്ചാസൂചകങ്ങൾ. കിളിമാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രദീപ് വി.എസ് അധ്യക്ഷത വഹിച്ചു. എച്ച്.എം േഫാറം സെക്രട്ടറി വി.ആർ. രാജേഷ് റാം, ക്യാമ്പ് കോഓഡിനേറ്റർ അലക്സാണ്ടർ ബേബി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ വി.ആർ. സാബു സ്വാഗതവും എൽ.പി വിഭാഗം പരിശീലനചുമതലയുള്ള ബി. ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
