Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:34 AM IST Updated On
date_range 16 May 2022 5:34 AM ISTവർക്കലയിൽ കിണർ ഇടിഞ്ഞുതാണു
text_fieldsbookmark_border
വർക്കല: ശനിയാഴ്ച പെയ്ത മഴയിൽ വർക്കല മേഖലയിൽ കിണർ ഇടിഞ്ഞു താണു. ഏലാകൾ വെള്ളക്കെട്ടിലായി. തീരമേഖലയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രിയിലെ കനത്ത മഴയിലാണ് കണ്ണംബ സുജിത് ഭവനിൽ ചന്ദ്രികയുടെ കിണർ ഇടിഞ്ഞു താണത്. കിണറിന്റെ ആൾമറയും സിമന്റ് തൂണുകളും ഇരുമ്പ് ഗ്രില്ലും ഉൾപ്പെടെ പതിനഞ്ചടിയോളം താഴ്ചയിൽ കിണറ്റിനകത്തേക്ക് പോയി. വെട്ടൂർ, ഇടവ, ചെമ്മരുതി, ചെറുന്നിയൂർ, അയിരൂർ മേഖലകളിലെ ഏലാകളിൽ മിക്കതിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ശനിയാഴ്ച സന്ധ്യ മുതൽ പെയ്തു തുടങ്ങിയ മഴ തിങ്കളാഴ്ച രാവിലെയാണ് അല്പം തോർന്നത്. തിങ്കളാഴ്ച പകൽ ഇടക്കിടെ, മഴ കനക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
