Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:34 AM IST Updated On
date_range 16 May 2022 5:34 AM ISTവീട് തകർന്നു
text_fieldsbookmark_border
കോവളം: ശനിയാഴ്ച രാത്രി മുതൽ തോരാതെ പെയ്ത മഴയിൽ വിഴിഞ്ഞത്ത് വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു. പള്ളിത്തുറ സ്വദേശി വർഗീസ് ഗിരാളിന്‍റെ വീടിന്‍റെ ചുമരാണ് ഞായറാഴ്ച പുലർച്ച 3.30 ഓടെ ഇടിഞ്ഞുവീണത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ശബ്ദം കേട്ട് പുറത്തേക്കോടി. വീട്ടുകാർ ഉറങ്ങിക്കിടന്നതിന് തൊട്ടുചേർന്നുള്ള മുറിയുടെ ചുമരിടിഞ്ഞ് പുറത്തേക്ക് മറിഞ്ഞതിനാൽ വീട്ടുകാർ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ സമീറമുബാറക്ക് സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫിസറടക്കമുള്ളവർ ഇന്ന് സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് കൗൺസിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story