Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:33 AM IST Updated On
date_range 16 May 2022 5:33 AM ISTറബർമരം വീണ് വീട് തകർന്നു
text_fieldsbookmark_border
കിളിമാനൂർ: വീടിന് സമീപത്തുനിന്ന റബർമരം കടപുഴകി വീടിന് മുകളിലേക്ക് വീണു. ഓട് മേഞ്ഞ വീടിൻെറ മേൽക്കൂര പകുതിയോളം തകർന്നു. ആളപായമില്ല. നഗരൂർ വെള്ളല്ലൂർ അണവിള അത്തിക്കുഴിവീടിന് മുകളിലേക്കാണ് റബർമരം കടപുഴകി വീണത്. ഞായറാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് മരം വീണത്. വെള്ളല്ലൂർ സ്വദേശിയായ അനിൽകുമാറും കുടുംബവും വാടകക്ക് താമസിക്കുകയാണ്. കെട്ടിടത്തിൻെറ ഒരുവശത്തേക്ക് വീണതിനാൽ ആളപായമുണ്ടായില്ല. ഓടുമേഞ്ഞ വീടിൻെറ മേൽക്കൂര ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story