Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേതൃപരിശീലന ക്യാമ്പ്...

നേതൃപരിശീലന ക്യാമ്പ് ഇന്ന്​ സമാപിക്കും

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി (കില) സഹകരിച്ച് കൊട്ടാരക്കര സി.എച്ച്​.ആർ.ഡിയിൽ സംഘടിപ്പിച്ചിട്ടുള്ള യുവ 1.0 എന്ന നേതൃപരിശീലന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. വൈബിന്‍റെ തെരഞ്ഞെടുത്ത വളണ്ടിയർമാർക്കായി സംഘടിപ്പിച്ച ക്യാമ്പ് വട്ടിയൂർക്കാവ് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, പാലിയേറ്റിവ് കെയർ, കാലാവസ്ഥാ വ്യതിയാനം, വിവര വിജ്ഞാന വിനിമയം, ലൈഫ് സ്കിൽ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള സന്നദ്ധപ്രവർത്തനങ്ങൾക്കുള്ള പ്രവർത്തനപദ്ധതി ക്യാമ്പംഗങ്ങൾ തയാറാക്കി അവതരിപ്പിക്കും. മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ക്യാമ്പംഗങ്ങളുമായി ഞായറാഴ്ച സംവദിക്കും. കില ഫാക്കൽറ്റി അംഗവും പരിശീലന പരിപാടിയുടെ കോഴ്സ് ഡയറക്ടറുമായ ഡോ. അമൃത് രാജ്, കില ഫാക്കൽറ്റി അംഗം വിനോദ് കുമാർ, കെ.കെ. കൃഷ്ണകുമാർ, ബ്രഹ്മനായകം മഹാദേവൻ, തണൽ പ്രോഗ്രാം ഡയറക്ടർ രാജു. എസ്, ബാബു എബ്രഹാം, ശ്രീകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. സുജിത് എഡ്വിൻ പെരേരയും വസന്ത് കൃഷ്ണനും ലൈഫ് സ്കിൽ പരിശീലനത്തിന് നേതൃത്വം നൽകി. ദൂരദർശൻ മുൻ ഡയറക്ടർ സാജൻ ഗോപാലൻ വിവര വിജ്ഞാന വിനിമയത്തിന്‍റെ സാധ്യതകളെക്കുറിച്ച് ചർച്ച നയിച്ചു. സാങ്കേതിക വിദ്യാ വികസനത്തെക്കുറിച്ച് ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ ക്യാമ്പ്​ അംഗങ്ങളോട് സംസാരിച്ചു. ആലപ്പുഴയിലെ പ്രതിഭാതീരം പദ്ധതിയുടെ അനുഭവം പങ്കുവെച്ച്​ ജയരാജ് സംസാരിച്ചു. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 50 യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തെന്ന് ക്യാമ്പ് ഡയറക്ടർ ഷിബു കെ. നായർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story