Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:34 AM IST Updated On
date_range 15 May 2022 5:34 AM ISTഞങ്ങളും കൃഷിയിലേക്ക് പഞ്ചായത്തുതല പരിപാടി
text_fieldsbookmark_border
നേമം: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ കല്ലിയൂർ പഞ്ചായത്തുതല പരിപാടി പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. മുതിർന്ന കർഷകരെ ആദരിക്കൽ, പച്ചക്കറിത്തൈ വിതരണം എന്നിവ നടന്നു. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ബൈജു എസ്. സൈമൺ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിൽ നടത്തുന്ന കാർഷിക പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കൃഷിപ്പാട്ട്, നൃത്തം എന്നിവ ഉൾപ്പെടുന്ന കലാപരിപാടികൾ അരങ്ങേറി. നിരവധി കർഷകർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക് പഞ്ചായത്ത് മെംബർമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് മെംബർമാർ, നേമം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.ആർ. ജ്യോതി, സർവിസ് സഹകരണ ബാങ്ക് പ്രതിനിധികൾ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ, കാർഷിക വികസനസമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. കൃഷി ഓഫിസർ സ്വപ്ന സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story