Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:34 AM IST Updated On
date_range 15 May 2022 5:34 AM ISTരാജ്യത്ത് തൊഴിലാളി ചൂഷണം വർധിക്കുന്നു -മീനാങ്കൽ കുമാർ
text_fieldsbookmark_border
കിളിമാനൂർ: രാജ്യത്ത് തൊഴിലാളി ചൂഷണം അനുദിനം വർധിക്കുകയാണെന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയാത്ത കോൺഗ്രസ് നേതാക്കൾ സംഘ്പരിവാർ പാളയത്തിൽ അഭയം പ്രാപിക്കുകയാണെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ. സി.പി.ഐ നഗരൂർ ലോക്കൽ പ്രതിനിധി സമ്മേളനം അബ്ദുൽ ഖാദർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന സി.പി.ഐ നേതാവ് കുഞ്ഞൻ പതാക ഉയർത്തി. കെ. ഹേന, എൽ. ദീപു, എസ്. ബിനീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശ്യാം മോഹൻ രക്തസാക്ഷി പ്രമേയവും രേവതി ആർ.എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ആർ. രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മണ്ഡലം സെക്രട്ടറി എ.എം. റാഫി, ജില്ല കൗൺസിൽ അംഗം അഡ്വ. പി.ആർ. രാജീവ്, സെക്രട്ടേറിയറ്റംഗങ്ങളായ വി. സോമരാജക്കുറുപ്പ്, ജി.എൽ. അജീഷ്, കാരേറ്റ് മുരളി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ്. സത്യശീലൻ, കെ. വാസുദേവക്കുറുപ്പ്, കെ.ജി. ശ്രീകുമാർ, രതീഷ് വല്ലൂർ, ധനപാലൻ നായർ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ബി.എസ്. റജി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി. താഹ, പ്രസിഡൻറ് എം. റഹീം നെല്ലിക്കാട് എന്നിവർ സംസാരിച്ചു. 11 അംഗ ലോക്കൽ കമ്മിറ്റിയെയും 19 മണ്ഡലം സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ. അനിൽകുമാറിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി കെ. സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു. കേശവപുരം ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനുവദിക്കുക തുടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു. ചിത്രം: സി.പി.ഐ നഗരൂർ ലോക്കൽ പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
