Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTആനാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു
text_fieldsbookmark_border
നെടുമങ്ങാട്: ഞായറാഴ്ച നടക്കുന്ന . സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തിരഞ്ഞുപിടിച്ച് കാരണം കൂടാതെ തള്ളിക്കളഞ്ഞ റിട്ടേണിങ് ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആനാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പുരുഷോത്തമൻ നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ വേട്ടം പള്ളി സനൽ, പുത്തൻപാലം ഷഹീദ്, തോട്ടുമുക്ക് റഷീദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. യോഗ്യരായ കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക തള്ളിക്കളയുകയും അയോഗ്യരായ ഇടതുപക്ഷ സ്ഥാനാർഥികളുടെ പത്രിക സ്വീകരിക്കുകയും ചെയ്ത റിട്ടേണിങ് ഓഫിസറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ഈ റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ നീതിപൂർവ മാവില്ലെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ ജയിക്കും എന്നുള്ള പേടി കൊണ്ടാണ് രാഷ്ട്രീയപ്രേരിതമായി കോൺഗ്രസ് സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളിയത്. ഈ നടപടിയെ ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story