Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:29 AM IST Updated On
date_range 15 May 2022 5:29 AM IST'യു.എ.ഇ ഭരണാധികാരി മലയാളികളെ സ്നേഹിച്ചിരുന്നു'
text_fieldsbookmark_border
തിരുവനന്തപുരം: അന്തരിച്ച യു.എ.ഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സൈദ് ആൽ നഹ്യാൻ മലയാളികളെ സ്നേഹിച്ച വ്യക്തിയായിരുന്നെന്ന് ഇന്തോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. അനുശോചന പ്രമേയം സെക്രട്ടറി വിജയൻ തോമസ് അവതരിപ്പിച്ചു. ചാക്ക കെ.പി ഭവനിൽ നടന്ന പ്രത്യേക സർവമത പ്രാർഥനക്ക് പാളയം ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫ്രാൻസിസ് ആൽബർട്ട് അസീസ് എന്നിവർ നേതൃത്വം നൽകി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ കരമന ബയാർ, കൃപ പ്രസിഡന്റ് ഹാജി എ.എം. ബദറുദ്ദീൻ മൗലവി, അഡ്വ. ആർ.ആർ. നായർ, കേരള സഹൃദയവേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ്, മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം, പ്രേംനസീർ സുഹൃദ് സമിതി പ്രസിഡന്റ് ഷാജഹാൻ, കെ.എം.സി.സി നേതാവ് കെ.എച്ച്.എം. അശ്റഫ്, എ.റ്റി.ഇ ഗ്രൂപ് ചെയർമാൻ ഇ.എ. നജീബ്, നിംസ് എം.ഡി എം.എസ്. ഫൈസൽ ഖാൻ, എസ്.കെ.എസ്.എസ്.എഫ് നേതാവ് ആലംകോട് ഹസൻ, പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് എം. റഷീദ് എന്നിവർ അനുശോചന സമ്മേളനത്തിൽ സംസാരിച്ചു. മുഹമ്മദ് മാഹിൻ സ്വാഗതവും ഫിറോസ് അസീസ് ദുബൈ നന്ദിയും പറഞ്ഞു. --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story