Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:29 AM IST Updated On
date_range 15 May 2022 5:29 AM ISTഓട്ടോ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ കസ്റ്റഡിയിൽ
text_fieldsbookmark_border
പാറശ്ശാല: പാറശ്ശാലയില്‍ കൂലി തര്‍ക്കത്തില്‍ ഒരുസംഘം ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടി. കൊറ്റാമം സ്വദേശി അജയന്‍, മനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കൊറ്റാമം സ്വദേശികളായ അജയ്, മനു എന്നിവര്‍ സന്തോഷിന്റെ ഓട്ടോയില്‍ സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് സന്തോഷ് 30 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് മറ്റൊരു സംഘം ആളുകളുമായി എത്തി അജയിയും മനുവും ഓട്ടോ തകര്‍ക്കുകയായിരുന്നു. സംഭവം കണ്ടവര്‍ പാറശ്ശാല പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി അജയിയെയും മനുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം. അജയിയും മനുവും ഓട്ടോ അടിച്ച് തകര്‍ക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)