Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:40 AM IST Updated On
date_range 14 May 2022 5:40 AM ISTഐ.പി.എസ് സംഘത്തെ വരവേറ്റ് വിതുരയിലെ കുട്ടി പള്ളിക്കൂടങ്ങൾ
text_fieldsbookmark_border
വിതുര: നാഷനൽ പൊലീസ് അക്കാദമിയിൽനിന്ന് ഐ.പി.എസ് ഇൻഡക്ഷൻ കോഴ്സിന്റെ ഭാഗമായി കേരള പൊലീസിനെക്കുറിച്ച് പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥർ വിതുരയിലെ കുട്ടി പള്ളിക്കൂടങ്ങൾ സന്ദർശിച്ചു. വിതുര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെയും വിതുര ജനമൈത്രി സ്റ്റേഷന്റെയും നേതൃത്വത്തിൽ കല്ലാർ കൊങ്ങമരത്തിൻമൂട് സെറ്റിൽമെന്റിൽ തയാറാക്കിയ കുട്ടി പള്ളിക്കൂടമാണ് 37 അംഗ ഐ.പി.എസ് സംഘം സന്ദർശിച്ചത്. കേരള സർക്കാറിന്റെ പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കോവിഡ് കാലത്ത് ആവിഷ്കരിച്ച ഏറ്റവും മികച്ച പദ്ധതികളിലൊന്നാണ് വിതുരയിലെ കുട്ടി പള്ളിക്കൂടങ്ങൾ. പൊലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും നേതൃത്വത്തിൽ കുട്ടി പള്ളിക്കൂടങ്ങൾ ഇപ്പോഴും സജീവമാണ്. 2030 നകം വിതുരയിലെ വിവിധ സെറ്റിൽമെന്റുകളിലെ മിടുക്കരായ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകി പ്രഫഷനലുകളെ വാർത്തെടുക്കുക എന്നതാണ് കുട്ടി പള്ളിക്കൂടം പദ്ധതി ലക്ഷ്യംവെക്കുന്നത്. വിതുര സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. ശ്രീജിത്ത്, വിതുര സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് എ. സുരേന്ദ്രൻ , സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ, മൂപ്പൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി, ജില്ല അഡീഷനൽ എസ്.പി ഇ.എസ്. ബിജുമോൻ, ഡിവൈ. എസ്.പി സുൾഫിക്കർ, സബ് ഇൻസ്‌പെക്ടർ വിനോദ്‌കുമാർ എന്നിവർ ഐ.പി.എസ് ഉദ്യോഗസ്ഥരെ അനുഗമിച്ചു. ഫോട്ടോ : വിതുരയിലെ കുട്ടി പള്ളിക്കൂടം സന്ദർശിച്ച ഐ.പി.എസ് സംഘം വിദ്യാർഥികളോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
